അടിമാലി ഗവ. ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് ആരംഭിച്ചു
അടിമാലി : ഗവൺമെന്റ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു. കരിമണൽ പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് സി.ആർ. എസ്.പി.സി പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
അടിമാലി പോലീസ് ഇൻസ്പെക്ടർ ലൈജുമോൻ ക്യാമ്പിന് ആശംസകൾ അറിയിച്ചു. ‘മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ദൂഷ്യവശങ്ങളും’ എന്ന വിഷയത്തിൽ സന്തോഷ് സി.ആർ. ക്ലാസ് നയിച്ചു.
റിട്ട. സബ് ഇൻസ്പെക്ടർ സതീഷ്, സിവിൽ പോലീസ് ഓഫീസർ സബിത, സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ, അധ്യാപകരായ ജസ്റ്റിൻ, ആശ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.





