ഇന്ധനം നിറയ്ക്കാൻ കയറ്റുന്നതിനിടെ കാറിന് തീപിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
അപകടം വണ്ണപ്പുറത്ത്
വണ്ണപ്പുറം : ഇന്ധനം നിറയ്ക്കാൻ പെട്രോള്‍ പമ്പിലേക്കു കയറ്റുന്നതിനിടെ കാറിന് തീപിടിച്ചു. ഇടുക്കി വണ്ണപ്പുറത്താണ് അപകടം.
കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല.
തൊടുപുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.





