നെടുംകണ്ടത് സ്ഥാപനത്തിന് മുൻപിൽ പെട്രോൾ ബോംബ്

നെടുംകണ്ടത് സ്ഥാപനത്തിന് മുൻപിൽ പെട്രോൾ ബോംബ്

നെടുങ്കണ്ടം : താന്നിമൂട്ടിൽ പ്രവർത്തിച്ചുവരുന്ന കാക്കാംപറമ്പിൽ കെ കെ ഷാജിയുടെ ഉടമസ്ഥയിലുള്ള സ്ഥാപനത്തിൻ്റെ മുമ്പിലാണ് സംഭവം.

Slide 1
Slide 2
Slide 3
Slide 4

 പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പിയിൽ തോർത്ത് കൊണ്ട് തിരി കത്തിക്കാവുന്ന പരുവത്തിൽ കുപ്പി ഇരിക്കുകയായിരുന്നു.

കടയ്ക്ക് മുമ്പിൽ നന്നാക്കാൻ വെച്ചിരുന്ന വാഷിംഗ് മിഷനുകളുടെ ഇടയിൽ നിന്നാണ് പെട്രോൾ ബോംബ് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ആറരയോടെ മുറ്റം അടിക്കാനായി വന്ന ഷാജിയുടെ മാതാവാണ് ആദ്യം കുപ്പി കാണുന്നത്.

വാഷിംഗ് മിഷ്യൻ, എസി , ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സർവ്വീസ് ചെയ്ത് നൽകി വരുന്ന നെടുങ്കണ്ടം താന്നി മുട്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.

ഇത് സംബന്ധിച്ചുള്ള പരാതി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നൽകിയതായി ഷാജി പറഞ്ഞു.