സെന്റ്. ജെറോംസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്

സെന്റ്. ജെറോംസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്

കട്ടപ്പന: ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന വെള്ളയാംകുടി സെന്റ്. ജെറോംസ് ഹൈസ്കൂളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി "മക്കൾ അറിയാൻ മക്കളെ അറിയാൻ" എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി വിൻസി സെബാസ്‌റ്റ്യൻ അധ്യക്ഷത വഹിച്ചു.

എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ. ജെയ്സൺ ജെറോം, പി.ടി.എ സെക്രട്ടറി ശ്രീ. ബെന്നി കെ.പി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

.