തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വായനോത്സവത്തിന് തുടക്കം
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം തൊടുപുഴയിൽ എഴുത്തുകാരനും അദ്ധ്യാപകനുമായ അജയ് പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ സ്‌കൂളുകളിലും വായനശാലകളില്‍ നിന്നുമായി കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ എഴുപതിലധികം മത്സരാർത്ഥികള്‍ വായനോത്സവത്തില്‍ പങ്കെടുത്തു.
അക്കാദമിക് കമ്മിറ്റിയംഗങ്ങളായ എസ്.ജി. ഗോപിനാഥ്, ടി.എൻ. മണിലാല്‍, ഡി. ഗിരിജ, രാജമ്മ ടീച്ചർ എന്നിവർ വായനോത്സവ മത്സരങ്ങൾക്ക് നേതൃത്വം നല്‍കി.





