ഭൂപതിവ് ചട്ടം പിൻവലിക്കണം; ഉപ്പുകണ്ടം–നത്തുകല്ല് മേഖലയിൽ കോൺഗ്രസ് പ്രതിഷേധം
ഇടുക്കി: സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ഭൂപതിവ് ചട്ടം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുകണ്ടം–നത്തുകല്ല് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
ഭൂപതിവ് ചട്ടനിയമത്തിൻ്റെ പകർപ്പ് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ചട്ടം കർഷകരെയും സാധാരണ ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നായിരുന്നു പ്രതിഷേധകരുടെ ആരോപണം.ചട്ടം പിൻവലിക്കപ്പെടുന്നതു വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും നേതാക്കൾ അറിയിച്ചു.
പ്രതിഷേധത്തിന് കെ. മാത്യു, രാജൻ കാലാച്ചിറ, ഷൈനി സണ്ണി, സണ്ണി ചെറിയാൻ, കിരൺ ജോർജ് തോമസ്, റിൻ്റോ സെബാസ്റ്റ്യൻ, വിനോദ് നെല്ലിക്കൽ, സാബു നടുവിലേടത്, ജോയൽ ജോസ്, ടോമി ആനിക്കമുണ്ടയിൽ എന്നിവർ നേതൃത്വം നൽകി.





