കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്വയം പ്രതിരോധ പരിശീലനം

കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്വയം പ്രതിരോധ പരിശീലനം

കട്ടപ്പന : സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പോലീസിൽ നിന്നുള്ള സ്വയം പ്രതിരോധ പരിശീലനം നേടിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു ടി.ജി., സോഫിയ കെ.എസ്., സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി.ജി., സിവിൽ പോലീസ് ഓഫീസർ അഞ്ചു ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. മാണി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിഞ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.