ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സീനിയർ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം തൊടുപുഴയിൽ
തൊടുപുഴ: ഒന്നാംവർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥിയെ ക്ലാസിൽ കയറി മർദിച്ച സംഭവത്തിൽ സീനിയർ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ വിദ്യാർത്ഥിയായ അൽ അമീനെ(18)യാണ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മർദനം നടത്തിയ അൽ അമീന് മർദനം നടത്താൻ സഹായം ചെയ്‌ത മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.





