കട്ടപ്പന നവദർശന ആഗ്രോ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഓണനിലാവ്–25’ നടന്നു

കട്ടപ്പന നവദർശന ആഗ്രോ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഓണനിലാവ്–25’ നടന്നു

ഹൈറേഞ്ച് മേഖലയിൽ സാമൂഹ്യസേവന രംഗത്ത് 12 വർഷങ്ങൾ പൂർത്തിയാക്കിയ കട്ടപ്പന നവദർശന ആഗ്രോ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഓണനിലാവ്–25’ സംയുക്ത ഓണാഘോഷവും കുടുംബ സംഗമവും ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ നടത്തി.

Slide 1
Slide 2
Slide 3
Slide 4

സൊസൈറ്റി പ്രസിഡന്റ് ശ്രീ ജിസ് എബ്രാഹം അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ജെയ്മോൻ വർഗീസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ ജി.കെ. പന്നാംകുഴി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പരിപാടികളുടെ ഭാഗമായി എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി അക്ഷര അനീഷിനെ കട്ടപ്പന വില്ലേജ് ഓഫീസർ ശ്രീ ജയൻ പി.സി. ക്യാഷ് അവാർഡ് നൽകി ആദരിച്ചു.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജോമോൻ തെക്കേൽ മുഖ്യപ്രഭാഷണം നടത്തി. ജോമി ജോസഫ്, രഞ്ജിത്ത് കെ. എബ്രാഹം, അനീഷ് ജി, തോമസ് ജോസഫ്, ജെൻസ് കുര്യൻ എന്നിവർ സംസാരിച്ചു.

ആഘോഷത്തോടനുബന്ധിച്ച് മുതിർന്നവരും കുട്ടികളും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങൾ, ‘ഓണപ്പയറ്റ്–കോമഡിഷോ’, അംഗങ്ങൾക്ക് ബോണസ് വിതരണം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

മത്സര വിജയികൾക്ക് ശ്രീ സണ്ണി വെങ്ങാലൂർ സമ്മാനങ്ങൾ നൽകി.