പ്രകൃതി സ്നേഹികളെ ക്ഷണിച്ച് മൈക്രോവേവ് വ്യൂ പോയിന്റ്
ഇടുക്കി: പ്രകൃതിയുടെ ശാന്തത നിറഞ്ഞ ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് വിനോദസഞ്ചാര ഭൂപടത്തിലേക്ക്. വനവകുപ്പിന്റെ കീഴിലുള്ള ഈ കേന്ദ്രം മലനിരകളുടെയും അസ്തമയക്കാഴ്ചകളുടെയും മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്
ഇടുക്കി ഡാമും, ആനമുടി, ചൊക്രമുടി, കാൽവരി മൗണ്ട്, ഗ്യാപ് റോഡ്, പൂപ്പാറ തുടങ്ങി നിരവധി സഞ്ചാര കേന്ദ്രങ്ങളും ഇവിടെ നിന്നാൽ ആസ്വദിക്കാം.
രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവേശനം. പ്രവേശന നിരക്ക് മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ്. സുരക്ഷാ വേലിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.തൊടുപുഴ–ചെറുതോണി സംസ്ഥാനപാതയിൽ നിന്നും വഴിമാറി, പൈനാവിലെ ഇ.എം.ആർ.എസ് സ്‌കൂളിനും കേന്ദ്രീയ വിദ്യാലയത്തിനും ഇടയിലൂടെ പ്രവേശിക്കാം.





