കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും റാഗിംഗ് വിരുദ്ധ സമിതികൾക്കുമായി നിയമ ബോധവൽക്കരണം
തൊടുപുഴ: അൽ അസർ എൻജിനീയറിങ് കോളേജിൽ 2025 സെപ്റ്റംബർ 17-ന് കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും റാഗിംഗ് വിരുദ്ധ സമിതികളും ലക്ഷ്യമാക്കി റാഗിംഗ് വിരുദ്ധ നിയമ ബോധവൽക്കരണ പരിപാടി നടന്നു.
ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രി. ഇമ്മാനുവേൽ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മാനേജിംഗ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ് അധ്യക്ഷത വഹിച്ചു.
ശ്രി. ബിജു വി.എ (പബ്ലിക് റിലേഷൻസ് ഓഫീസർ, പോലീസ് സ്റ്റേഷൻ, തൊടുപുഴ) സ്വാഗതം ആശംസിക്കുകയും ശ്രി. സാബു പി.കെ (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, തൊടുപുഴ) ആശംസകൾ അറിയിക്കുകയും ചെയ്തു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകൻ ശ്രി. പ്രേംജി സുകുമാരൻ റാഗിംഗ് വിരുദ്ധ ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ രൂപീകരിച്ച ആൻറി റാഗിംഗ് സെൽ, പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, അധ്യാപകർ, പിടിഎ പ്രതിനിധികൾ, കോളേജ് പ്രിൻസിപ്പാളുമാർ, കൗൺസിലേഴ്സുമാർ എന്നിവർ പങ്കെടുത്തു.
അഡ്വ. എസ്.എസ്. താജുദ്ദീൻ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) നന്ദിപ്രസംഗം നടത്തി.





