സഹോദയ കലോത്സവത്തിന് അടിമാലി വിശ്വദീപ്‌തി സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഇന്ന് തിരിതെളിയും
ജില്ലയിലെ 31 സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ നിന്നായി 2500-ലധികം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍, 22 വേദികളിലായി 140 മത്സര ഇനങ്ങള്‍ അരങ്ങേറും.
ആരവ് 2025 എന്ന പേരിലാണ് പതിനാലാമത് സഹോദയ കലോത്സവം നടക്കുന്നത്.
രചനാമത്സരങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഇന്നു രാവിലെ 8.30-ന് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിക്കും.
ഇടുക്കി ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവത്ത് കലോത്സവം ഉദ്‌ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.





