മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും 1986 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 1959 ജനുവരി 20-ന് ജനിച്ച അദ്ദേഹം രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തിയത്.

കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച പി.എച്ച്. കുര്യൻ വ്യവസായം, റവന്യൂ, ഐ.ടി. വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്ക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

Slide 1
Slide 2
Slide 3
Slide 4

മൃതശരീരം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മുട്ടടയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ടോടെ കോട്ടയം സൗത്ത് പാമ്പാടിയിലെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

ഭാര്യ: ഉഷ. മക്കൾ: ഗോഡ്ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെന്റി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).

Slide 1
Slide 2
Slide 3
Slide 4