ഉപാസന കടവിൽ ആറ്റിൽ ഒരാൾ ചാടിയതായി സംശയം; ഫയർഫോഴ്സും പോലീസും സ്ഥലത്ത്
ഉപാസന കടവ്: പാലത്തിൽ നിന്ന് ഒരാൾ ആറ്റിലേക്ക് ചാടിയതായി വിവരം. രാജൻ മാധവൻ എന്നയാളാണ് ആറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
മീൻപിടിച്ചുകൊണ്ടിരുന്ന ബംഗാളി തൊഴിലാളികൾ സംഭവം കണ്ടതായി പറയുന്നു. ഒരാൾ വെള്ളത്തിലേക്ക് ചാടുന്നതും തുടർന്ന് രണ്ട് കൈകളും ഉയർത്തി ജലനിരപ്പിന് മുകളിൽ വരുന്നതും കണ്ടതായാണ് ഇവരുടെ മൊഴി.
വിവരമറിഞ്ഞ് ഫയർ ഫോഴ്സ് ആൻഡ് റെസ്ക്യൂ സർവീസും പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം സ്ഥലത്ത് തിരച്ചിലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. നിലവിൽ തിരച്ചിൽ ആരംഭിക്കാനിരിക്കുകയാണ്.





