പാലായിൽ മോഷണപരമ്പര; മുത്തോലിയിൽ വീട്ടിൽ നിന്ന് 23 പവൻ കവർന്നു.

കോട്ടയം ബ്യൂറോ

പാലായിൽ മോഷണപരമ്പര; മുത്തോലിയിൽ വീട്ടിൽ നിന്ന് 23 പവൻ കവർന്നു.

പാലാ: പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഒരു രാത്രിയിൽ തുടർച്ചയായി മോഷണം. മുത്തോലിയിൽ വീട്ടിൽ നിന്ന് 23 പവൻ സ്വർണം കവർന്നതായി പരാതി. സംഭവത്തിൽ പ്രദേശത്ത് ആശങ്ക ഉയർന്നു.

പാലാ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നതായി റിപ്പോർട്ടുണ്ട്. കിടങ്ങൂർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലും റിവർവ്യൂ റോഡിലെ രണ്ട് വസ്ത്ര വ്യാപാരശാലകളിലുമാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറുകളുടെയും പൂട്ടുകളുടെയും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ നഷ്ടം കണക്കാക്കുന്നതിനുള്ള പരിശോധന തുടരുകയാണ്.

സംഭവമറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവിധ മോഷണ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.മുത്തോലിയിലെ വീട്ടിൽ നിന്ന് 23 പവൻ സ്വർണം കവർന്ന സംഭവവും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മോഷണങ്ങളും ഒരേ സംഘത്തിന്റെ പ്രവർത്തനമാണോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4