അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമത്തിനിടെ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജ് വെങ്ങുരുക്കുന്നു സ്വദേശി പ്ലാമൂട്ടിൽ വീട്ടിൽ സാബു (55) ആണ് അറസ്റ്റിലായത്. മോഷണലോകത്ത് ‘സ്പൈഡർ സാബു’ എന്ന പേരിൽ അറിയപ്പെടുന്നയാളാണ് പിടിയിലായത്.
കൊടുങ്ങല്ലൂർ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.




