മഴ ; ഈരാറ്റുപേട്ട മേഖലയിൽ ജലനിരപ്പ് ഉയരുന്നു.ജാഗ്രതാ നിർദേശം
കനത്ത മഴയെ തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു. ടൗൺ ഭാഗത്ത് നദിയിലെ വെള്ളം ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
പനയ്ക്കപ്പാലം ഭാഗത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അംബാറ മേഖലയിലും വെള്ളം കയറുന്ന സാഹചര്യമുണ്ട്. നദീതീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


