‘സ്വച്ഛതാ ഹി സേവ’: മേരി മൗണ്ട് പബ്ലിക് സ്കൂളിൽ ലോഗോ പ്രകാശനം ചെയ്തു
കട്ടച്ചിറ: ‘സ്വച്ഛതാ ഹി സേവ’ പദ്ധതിയുടെ ഭാഗമായി കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ ലോഗോ പ്രകാശനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിസി സെബാസ്റ്റ്യനും മുനിസിപ്പൽ കൗൺസിലർ മാത്യു വാക്കത്തുമാലിലും ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
ആറാം വാർഡ് മെമ്പർ ഫിലോമിന ജോൺസൺ, വൈസ് പ്രിൻസിപ്പൽ റവ. സിസ്റ്റർ റ്റീനാമോൾ ജോസഫ്, അധ്യാപക പ്രതിനിധികളായ ലീലാമ്മ എ.എസ്., സിന്ധു സൈമൺ പീറ്റർ, ഹെഡ് ബോയ്, ഹെഡ് ഗേൾ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


