മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ് ക്ലബ് പ്രതിഷേധിച്ചു
ഈരാറ്റുപേട്ട: മഹാത്മാഗാന്ധി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ് ക്ലബ് പ്രതിഷേധിച്ചു.
ഈരാറ്റുപേട്ടയിലെ ഇ-ന്യൂസ് മാധ്യമപ്രവർത്തകൻ റസ്സലിനെയാണ് ആക്രമിച്ചത്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന വാർത്തകൾ ജനമധ്യത്തിലെത്തിക്കുന്നതിൽ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നിർണായക പങ്കുണ്ടെന്ന് പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി.
കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.പ്രസ് ക്ലബ് പ്രസിഡന്റ് ഷെരീഫ് അധ്യക്ഷത വഹിച്ചു.


