ഫ്രാൻസിസ്കൻ ജൂബിലി ആഘോഷങ്ങൾക്ക് രൂപതാതല തുടക്കം; വാഴത്തോപ്പ് കത്തീഡ്രൽ ഔദ്യോഗിക തീർഥാടന കേന്ദ്രം
വാഴത്തോപ്പ്: വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ ഫ്രാൻസിസ്കൻ ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ഉദ്ഘാടനവും കത്തീഡ്രൽ ദേവാലയത്തെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങും നടന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടികൾ.
ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്. തുടർന്ന് കത്തീഡ്രൽ പാരീഷ് ഹാളിൽ ജീവൻജ്യോതി മിഷൻ അപ്പോസ്റ്റലേറ്റ് രൂപതാതല പരിപാടിയും അസീസി ജൂബിലി ഉദ്ഘാടനവും മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.
രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. എകെസിസി യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് കാനാട്ട് മംഗളപത്രം സമർപ്പിച്ചു. ഫാ. മാർട്ടിൻ പൊൻപനാൽ, സിസ്റ്റർ സീജ മരിയ സി.എം.സി, അഡ്വ. ലിസി സിബിച്ചൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


