നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം മാർച്ച്

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം മാർച്ച്

നെടുങ്കണ്ടം: സി.പി.എം പ്രവർത്തകരെ കള്ളക്കേസുകളിൽ ഉൾപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം നെടുങ്കണ്ടം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ.എസ്.യു പ്രവർത്തകരെ ഉപയോഗിച്ച് സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്ന സമീപനമാണ് ഉടുമ്പൻചോല എം.എൽ.എയും കോൺഗ്രസ് നേതാക്കളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ കയറി സംഘർഷമുണ്ടാക്കിയെന്നാരോപിക്കപ്പെടുന്ന കെ.എസ്.യു പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് നെടുങ്കണ്ടം പോലീസ് സ്വീകരിക്കുന്നതെന്നും സി.പി.എം ആരോപിച്ചു. സംഭവത്തിൽ പിന്നീട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റതായും അവർ ആശുപത്രിയിൽ ചികിത്സ തേടിയതായും സി.പി.എം നേതാക്കൾ പറഞ്ഞു.

നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന ധർണയിൽ എൻ.പി. സുനിൽകുമാർ, പി.എൻ. വിജയൻ, ടി.എം. ജോൺ, രമേശ് കൃഷ്ണൻ, വി.സി. അനിൽ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4