ജില്ലാ തല ഇൻക്ലൂസീവ് കായികമേള 7ന് ; 300ഓളം ഭിന്നശേഷി വിദ്യാർത്ഥികൾ പങ്കെടുക്കും
നെടുങ്കണ്ടം: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് കായികമേള ഒക്ടോബർ 7ന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. ഡീൻ കുര്യാക്കോസ് എം.പി. കായികമേള ഉദ്ഘാടനം ചെയ്യും.
കായികമേളയുടെ ഭാഗമായി രാവിലെ 9ന് നടക്കുന്ന ദീപശിഖാപ്രയാണം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. സേനാപതി വേണു എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി കരിയിലക്കുളം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഗീത പി.സി., എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ സോമൻ ടി.വി., പ്രോഗ്രാം ഓഫീസർമാരായ സുനിൽ ടി. തോമസ്, അബ്ദുൽ സലാം, ഷിബു എൻ., മുഹമ്മദ് സിയ പി.എം. എന്നിവർ പങ്കെടുക്കും.
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി ഒൻപത് ഇനങ്ങളിലായി 300ഓളം ഭിന്നശേഷി വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ സമ്മാനദാനം നിർവഹിക്കും.


