ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ അറക്കുളത്ത് ബിജെപിയുടെ ഹെൽപ് ഡെസ്ക്

ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ അറക്കുളത്ത് ബിജെപിയുടെ ഹെൽപ് ഡെസ്ക്

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി അറക്കുളത്ത് ബിജെപി ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു.

വിവിധ പദ്ധതികളുടെ സൗജന്യ രജിസ്ട്രേഷനും കാർഷിക ഉപകരണങ്ങളുടെ വിതരണവും ഉൾപ്പെടെ വിവിധ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കി.

Slide 1
Slide 2
Slide 3
Slide 4

അറക്കുളം: ബിജെപി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെൽപ് ഡെസ്കിൽ നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചു. കോമൺ സർവീസ് സെന്റർ, സ്വദേശി ജാഗരൺ മഞ്ച്, വിവിധ ബാങ്കുകൾ, കാർഷിക വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ക്യാമ്പിൽ ഒരുക്കിയിരുന്നു.

നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ആരംഭിച്ച 'സേവാ സങ്കൽപ് അഭിയാൻ' എന്ന പേരിലുള്ള ഒരു മാസം നീളുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ, ആദരിക്കൽ ചടങ്ങുകൾ, ഫലവൃക്ഷത്തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി.

ബിജെപി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. വേലുക്കുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ആശമോൾ, മണ്ഡലം വൈസ് പ്രസിഡന്റ് എം.ജി. ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ.പി. മധുസൂധനൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി വിൽസൺ കട്ടക്കൽ, സ്വദേശി ജാഗരൺ മഞ്ച് കോഓർഡിനേറ്റർ സന്തോഷ് രാജേന്ദു എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ജയ്സൺ മരങ്ങാട്ട്, മോഹനൻ ഉണ്ണിത്താൻ, എസ്. ശ്രീവൽസലൻ, കെ.ടി. മോഹനൻ, വർക്കി ജോർജ്, ശ്രീനിവാസൻ, സതീഷ് കുമാർ, കെ.എസ്. ലീല, നിഷ തോമസ്, എടാട് ശങ്കരൻകുട്ടി, അരവിന്ദൻ, അനുരാജ്, ബാബു ഉറുമ്പള്ള് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി തരകൻ മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ. രാജേഷ് നന്ദിയും പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4