ഗാന്ധിജയന്തി വാരാഘോഷം: മൂന്നാർ ഗവ. കോളജിൽ സെമിനാർ സംഘടിപ്പിച്ചു
മൂന്നാർ: ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും മൂന്നാർ ഗവ. ആർട്സ് കോളജിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കോളജിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്തംഗം ക്രിസ്റ്റീന ബ്രൈറ്റി ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും അവർ നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. പി.ജെ. വിൻസന്റ് അധ്യക്ഷത വഹിച്ചു. കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അശോകൻ മറയൂർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയുടെ നേതൃത്വത്തിൽ നേടിയെടുത്ത സ്വാതന്ത്ര്യമാണ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജെ. ജയശങ്കർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി. സതികുമാർ, അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, കോളജ് യൂണിയൻ ചെയർപേഴ്സൺ ജെ. നിരഞ്ജന, ഡോ. വൈ. സന്തോഷ് എന്നിവർ സംസാരിച്ചു.


