നാലുവർഷ ബിരുദ പ്രോഗ്രാം: എം.ജി സർവകലാശാലയിൽ റിവ്യൂ കമ്മിറ്റി സന്ദർശനം

നാലുവർഷ ബിരുദ പ്രോഗ്രാം: എം.ജി സർവകലാശാലയിൽ റിവ്യൂ കമ്മിറ്റി സന്ദർശനം

കോട്ടയം: കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നാലുവർഷ ബിരുദ പ്രോഗ്രാം റിവ്യൂ കമ്മിറ്റി മഹാത്മാഗാന്ധി സർവകലാശാല സന്ദർശിച്ച് പ്രോഗ്രാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി.

ചൊവ്വാഴ്ച സെനറ്റ് ഹാളിൽ നടന്ന പരിപാടി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ നാലുവർഷ ബിരുദം ഉൾപ്പെടെയുള്ള പ്രധാന നയങ്ങൾ കേരളം നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിനായി സർവകലാശാലയിൽ അഞ്ച് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് സിൻഡിക്കേറ്റ് അക്കാദമിക് അഫയേഴ്സ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ പ്രൊഫ. (ഡോ.) ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ അറിയിച്ചു.

റിവ്യൂ കമ്മിറ്റി ചെയർപേഴ്സൺ പ്രൊഫ. (ഡോ.) ഗ്ലാഡ്സ്റ്റൺ രാജ് എസ്., കമ്മിറ്റി അംഗങ്ങളായ പ്രൊഫ. (ഡോ.) രാജേഷ് കോമത്ത്, ഡോ. ജിജി ജോർജ്, സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, പരീക്ഷാ വിഭാഗം, ഫിനാൻസ്, റിസർച്ച്, ഗ്രാജുവേറ്റ് സ്കൂൾ ഡയറക്ടർമാർ, വിവിധ ഫാക്കൽറ്റികളുടെ ഡീൻമാർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺമാർ, എം.ജി.യു. യു.ജി.പി. മോണിറ്ററി/ഉപസമിതി അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4