കട്ടപ്പന ഉപജില്ലാ കായികമേള 8, 9 തീയതികളിൽ കാൽവരിമൗണ്ടിൽ
കട്ടപ്പന: കട്ടപ്പന ഉപജില്ലാ കായികമേള ഒക്ടോബർ 8, 9 തീയതികളിൽ കാൽവരിമൗണ്ട് കാൽവരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. എട്ട്ന് രാവിലെ ഒൻപതിന് റോയ് കെ. പൗലോസ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പതാക ഉയർത്തും. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, പഞ്ചായത്തംഗം ജോബിൻ, എ.ഇ.ഒ. സി. രാജശേഖരൻ, സിസ്റ്റർ കൊച്ചുറാണി മാത്യു എന്നിവർ സംസാരിക്കും.
55 സ്കൂളുകളിൽനിന്നായി 1,500 കായികതാരങ്ങൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരിക്കും. സമാപന സമ്മേളനത്തിൽ ഫാ. തോമസ് മഞ്ഞക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ടി.എൻ. ബിജു, സി. രാജശേഖരൻ, ജോയി തോമസ്, കൊച്ചുറാണി മാത്യു, എ.എം. ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


