ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടികൂടാനുള്ള ദൗത്യം നീളും

ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടികൂടാനുള്ള ദൗത്യം നീളും

ചിന്നക്കനാൽ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും മയക്കുവെടിവച്ച് പിടികൂടി മാറ്റാനുള്ള ദൗത്യം നീളും. ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ചായിരിക്കും തുടർനടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയതോടെയാണിത്. ഇരുവരെയും പിടികൂടി മാറ്റുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിരുന്നെങ്കിലും കോടതി അനുമതിയും വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടും നിർണായകമാകും.

വനംവകുപ്പിന്റെ കണക്കനുസരിച്ച് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നാലുപേരും മുറിവാലൻ പിടിയാനയുടെ ആക്രമണത്തിൽ മൂന്നുപേരും മരിച്ചിട്ടുണ്ട്. ആനകളുടെ സഞ്ചാരപഥം നിരീക്ഷിക്കാൻ ദേവികുളം റേഞ്ച് ഓഫീസർ നാലു വാച്ചർമാരെ നിയോഗിച്ചു. രണ്ടുപേർ ചക്കക്കൊമ്പനെയും മറ്റു രണ്ടുപേർ മുറിവാലൻ പിടിയാന ഉൾപ്പെടുന്ന എട്ടംഗ കാട്ടാനക്കൂട്ടത്തെയും നിരീക്ഷിക്കും.

Slide 1
Slide 2
Slide 3
Slide 4

നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാനിലും മുറിവാലൻ പിടിയാന 301 കോളനി മേഖലയിലുമാണുള്ളത്. ചക്കക്കൊമ്പന് മദപ്പാടും ആരംഭിച്ചിട്ടുണ്ട്.

വിദഗ്ധസംഘം അടുത്തയാഴ്ച എത്തും

Slide 1
Slide 2
Slide 3
Slide 4

കാട്ടാന ആക്രമണങ്ങളുടെ കാരണങ്ങൾ പരിശോധിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ ജില്ലാ ഭരണകൂടം നാലംഗ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി.എസ്. ഈസ, കേരള വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാലാ സെന്റ് തോമസ് കോളജിലെ ബോട്ടണി വിഭാഗം മുൻ മേധാവി ജോമി അഗസ്റ്റിൻ, ചിന്നക്കനാലിൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം അടുത്തയാഴ്ച പ്രദേശം സന്ദർശിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

Slide 1
Slide 2
Slide 3
Slide 4

വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം മയക്കുവെടി വയ്ക്കേണ്ടതിന്റെ ആവശ്യകതയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ട് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (സിസിഎഫ്) ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ മാത്രമേ മയക്കുവെടി നടപടികളിലേക്ക് കടക്കാനാകൂ. ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്ന പക്ഷം വയനാട്ടിൽനിന്ന് കുങ്കിയാനകളെയും എത്തിക്കും.