അടിമാലിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അടിമാലി: ഇരുമ്പുപാലം 12-ാം മൈലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുത്തിക്കാട് പാറേക്കുടിയിൽ ജോഷ്ബിൻ ജോയ് ആണ് മരിച്ചത്.
അടിമാലിയിൽ നിന്ന് ഇരുമ്പുപാലത്തേക്ക് പോകുകയായിരുന്ന ജോഷ്ബിന്റെ സ്കൂട്ടർ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ എത്തിയ സ്വകാര്യ ബസിന് മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


