പെരുവന്താനം–മേലോരം റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം–ആനചാരി–അഴങ്ങാട്–മേലോരം റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു. സിറിയക് തോമസ് എംഎൽഎ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
റൂട്ടിൽ സർവീസ് ഇടയ്ക്കിടെ മുടങ്ങുന്നത് യാത്രക്കാർക്ക് ദുരിതമായിരുന്നു. സർവീസ് പുനരാരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്.
ഫാ. ഷിൻസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു


