പാമ്പാടിയിൽ കോൺഗ്രസ് പ്രകടനവും ധർണയും നടത്തി

പാമ്പാടിയിൽ കോൺഗ്രസ് പ്രകടനവും ധർണയും നടത്തി

പാമ്പാടി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

മണ്ഡലം പ്രസിഡന്റ് കെ. ആർ. ഗോപകുമാർ അധ്യക്ഷനായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഷേർളി തര്യൻ, അനിയൻ മാത്യു, അഡ്വ. സിജു കെ. ഐസക്ക്, എം.സി. ബാബു, എൻ.ജെ. പ്രസാദ്, ജോർജ് പാമ്പാടി, ജോളി പി. ഐസക്ക്, ഗായത്രി ബിനു, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ രതീഷ് ഗോപാൽ, വി.എസ്. ഗോപാലകൃഷ്ണൻ, ബിജു പുത്തൻകുളം, പ്രിൻസ് കാർത്തി, രതീഷ് തോട്ടപ്പള്ളി, എലിയാമ്മ ആന്റണി, ബാബു മാട്ടേൽ, ബോബി മുട്ടത്ത്, സന്തോഷ് കല്ലുപുര, രഞ്ജു കെ. രാജു, മാത്യു രാജൻ, ഷാജി ഏബ്രഹാം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.