ലഹരിക്കെതിരായ പോരാട്ടം: ‘യുവശബ്ദം 2026’ വിജയികളെ പ്രഖ്യാപിച്ചു

ലഹരിക്കെതിരായ പോരാട്ടം: ‘യുവശബ്ദം 2026’ വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എക്‌സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘യുവശബ്ദം 2026’ ലഹരിവിരുദ്ധ സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

കോട്ടയം സെന്റ് തോമസ് കോളേജിലെ ലിനു കെ. ജോസ് ഒന്നാം സ്ഥാനവും കോഴിക്കോട് ദേവഗിരി കോളേജിലെ ആൻസി വി.എ. രണ്ടാം സ്ഥാനവും കണ്ണൂർ പയ്യന്നൂർ കോളേജിലെ ആദിത്യൻ സുനിൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

Slide 1
Slide 2
Slide 3
Slide 4

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ നടന്ന ഫിനാലെയിലും സമ്മാനദാന ചടങ്ങിലും 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തവും ശബ്ദവും പ്രധാനമാണെന്ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിൽ കൂടുതൽ ശക്തമായി എത്തിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളെ ലഹരിവിരുദ്ധ സന്ദേശത്തിന്റെ അംബാസഡർമാരായി പ്രഖ്യാപിച്ച് മെമന്റോകൾ കൈമാറി.

ക്യാമ്പസുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രചാരകരായി വിജയികൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ഉൾപ്പെടെ എക്‌സൈസ്, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4