‘ഓപ്പറേഷൻ തെളിമ’; ഇടുക്കിയിൽ 59 സ്ഥാപനങ്ങളിൽ പരിശോധന

‘ഓപ്പറേഷൻ തെളിമ’; ഇടുക്കിയിൽ 59 സ്ഥാപനങ്ങളിൽ പരിശോധന

ഇടുക്കി: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിയ ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ഇടുക്കി ജില്ലയിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. തൊടുപുഴയിലും മൂന്നാറിലുമായി രണ്ടു ദിവസങ്ങളിലായി വൈകുന്നേരമാണ് പരിശോധന നടന്നത്.

ഇടുക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ബൈജു പി. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 59 സ്ഥാപനങ്ങൾ പരിശോധിച്ചു. ഉപയോഗയോഗ്യമല്ലാത്ത 14 ലിറ്റർ പാചക എണ്ണ പിടിച്ചെടുത്തു.

Slide 1
Slide 2
Slide 3
Slide 4

നിയമലംഘനങ്ങൾ കണ്ടെത്തിയ 16 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും 14 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി.

ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാരും മറ്റ് ജീവനക്കാരും സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4