ഒക്ടോബർ 16ന് ഇടുക്കിയിൽ സിപിഎം ഹർത്താൽ
ഇടുക്കി: വിവിധ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ഇടുക്കി ജില്ലയിൽ ഒക്ടോബർ 16ന് സിപിഎം ഹർത്താൽ നടത്തും. പരിസ്ഥിതി ലോല പ്രദേശങ്ങൾ (ESA) സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം.
കളക്ടറുടെ ഉത്തരവുകൾ പിൻവലിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് സിപിഎം അറിയിച്ചു.


