‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ തൊടുപുഴ നഗരസഭാതല ഉദ്ഘാടനം നടന്നു

‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ തൊടുപുഴ നഗരസഭാതല ഉദ്ഘാടനം നടന്നു

തൊടുപുഴ: ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ നഗരസഭാതല ഉദ്ഘാടനം രാവിലെ 10 മണിക്ക് നഗരസഭ ലോറി സ്റ്റാൻഡ് പരിസരത്തെ ജി.വി. പോയിന്റ്(Garbage Vulnerable Point) ശുചീകരിച്ച് കൊണ്ട് ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

നഗരസഭ വൈസ് ചെയർപേഴ്സൺ ദീപക് കെ. അധ്യക്ഷത വഹിച്ചു.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ സെയിദ് മുഹമ്മദ്, ഷാഹുൽ ഹമീദ്, റംസിയ നിയാസ്, നഗരസഭ കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ,SWM എഞ്ചിനീയർ, ശുചിത്വമിഷൻ YP, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

 തൊടുപുഴ വി.എച്ച്.എസ്. സ്കൂളിലെ അധ്യാപകർ, എൻ.എസ്.എസ്. വളന്റിയർമാർ, പി.ടി.എ. അംഗങ്ങൾ എന്നിവരും ക്യാമ്പയിന്റെ ഭാഗമായി.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നഗരസഭ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭയുടെ മാലിന്യസംസ്കരണ രംഗത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച സന്തോഷ് കെ. – കോലാനി, പെരുകോണി റസിഡൻസ് അസോസിയേഷൻ, ഫൈൻ ഡിജിറ്റൽ & ഓഫ്‌സെറ്റ് പ്രസ് എന്നിവരെ ആദരിച്ചു.

മാലിന്യസംസ്കരണത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കുകയും ശുചിത്വപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും നഗരത്തെ കൂടുതൽ വൃത്തിയുള്ളതും മാലിന്യമുക്തവുമാക്കുകയുമാണ് ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ലക്ഷ്യം.