ഒളമറ്റം പെരുക്കോണി റസിഡൻസ് അസോസിയേഷനെ ആദരിച്ച് തൊടുപുഴ നഗരസഭ

ഒളമറ്റം പെരുക്കോണി റസിഡൻസ് അസോസിയേഷനെ ആദരിച്ച് തൊടുപുഴ നഗരസഭ

തൊടുപുഴ: ഗാർഹിക മാലിന്യസംസ്കരണം, കമ്മ്യൂണിറ്റി തലത്തിലുള്ള മാലിന്യസംസ്കരണം, പരിസര സൗന്ദര്യവൽക്കരണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച തൊടുപുഴ ഒളമറ്റം പെരുക്കോണി റസിഡൻസ് അസോസിയേഷൻ (വാർഡ് 28) ഭാരവാഹികളെ തൊടുപുഴ നഗരസഭ ആദരിച്ചു.

മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും റസിഡൻസ് അസോസിയേഷൻ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. ഗാർഹിക മാലിന്യസംസ്കരണത്തോടൊപ്പം പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ മറ്റ് പ്രദേശങ്ങൾക്കും മാതൃകയാകുന്ന തരത്തിലാണ്.

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ ടൗൺഹാളിൽ നടന്ന ‘നിർമലം പുതിയുഗ ശുചിത്വ കേരളം’ കർമ്മപദ്ധതിയുടെ നഗരസഭാതല ഉദ്ഘാടന ചടങ്ങിലാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാബിറ ജലീൽ ആദരിച്ചത്.

വാർഡ് കൗൺസിലർ ശ്രീമതി ലിറ്റി ജോസഫിന്റെ നേതൃത്വത്തിൽ വാർഡിൽ തീവ്ര ശുചീകരണ പ്രവർത്തനങ്ങളും വിവിധ ശുചിത്വ-പരിസര സംരക്ഷണ പ്രവർത്തനങ്ങളും നടപ്പാക്കിവരുന്നു. റസിഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലറുടെ പൂർണ്ണ സഹകരണവും പിന്തുണയും ലഭിച്ചുവരുന്നതായും ഭാരവാഹികൾ പറഞ്ഞു.

വാർഡിലെ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തവും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നിരന്തര ഇടപെടലുകളും ചേർന്നാണ് ഈ നേട്ടം കൈവരിക്കാനായത്. ലഭിച്ച നഗരസഭാ ആദരം കൂടുതൽ മികച്ച ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4