വണ്ടിപ്പെരിയാറിൽ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ 57-ാം മൈലിന് സമീപം ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
കോട്ടയത്തുനിന്ന് റബ്ബർ കയറ്റി തമിഴ്നാട്ടിലെ പെരമ്പലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിയുകയായിരുന്നു.
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം


