റവന്യു ജില്ലാ കായികമേള: സ്വാഗതസംഘം രൂപീകരിച്ചു

ഈ മാസം 14, 15, 16 തീയതികളിൽ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മേളയ്ക്ക് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളാണ് ആതിഥേയത്വം വഹിക്കുന്നത്

റവന്യു ജില്ലാ കായികമേള: സ്വാഗതസംഘം രൂപീകരിച്ചു

നെടുങ്കണ്ടം: റവന്യു ജില്ലാ കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. 14, 15, 16 തീയതികളിൽ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മേളയ്ക്ക് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളാണ് ആതിഥേയത്വം വഹിക്കുന്നത്. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ കായിക ഇനങ്ങളിൽ മാറ്റുരയ്ക്കും.

സ്വാഗതസംഘ രൂപീകരണയോഗത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് വട്ടമല അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.സി. ഗീത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെൻസി മാങ്കോട്ടിൽ, മേളയുടെ ജോയിന്റ് ജനറൽ കൺവീനറും സ്കൂൾ ഹെഡ്മാസ്റ്ററുമായ ജിൻസ് ജോസ്, നെടുങ്കണ്ടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ മുല്ലയ്ക്കൽ, നെടുങ്കണ്ടം എസ്.എച്ച്.ഒ. ലിജോ പി. മാണി, സ്പോർട്സ് കോ-ഓർഡിനേറ്റർ കിഷോർ എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഗ്രാമപഞ്ചായത്തംഗങ്ങളായ ജിജോ മരങ്ങാട്ട്, മഞ്ജു പയസ്, മേഴ്സി സ്റ്റീഫൻ, റെജി, അഡ്വ. ജോമോൻ, പി.ടി.എ. പ്രസിഡന്റ് ഷിജു ഉള്ളുരുപ്പിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കായികമേളയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനും വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി വിവിധ കമ്മിറ്റികൾക്കും രൂപം നൽകി.