പോക്സോ കേസിൽ 23കാരൻ അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാറൻകുടി സ്വദേശി നിശാന്ത് (23) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുമളി സർക്കിൾ ഇൻസ്പെക്ടർ ജെയിൻ ബി.യുടെ നിർദേശപ്രകാരം കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, ജെയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കിയിൽനിന്ന് പ്രതിയെ പിടികൂടിയത്.


