വ്യൂ പോയിന്റുകൾ ശുചീകരിച്ച് ഉടുമ്പന്നൂർ ലയൺസ് ക്ലബ്
ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറംകെട്ടിപ്പാറ വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്ത് ഇരു വിനോദസഞ്ചാര കേന്ദ്രങ്ങളും വൃത്തിയാക്കി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് നാട്ടുകാരുടെ മികച്ച പിന്തുണ ലഭിച്ചു.
ക്ലബ് പ്രസിഡന്റ് ഷാജി കെ.എ., സെക്രട്ടറി കെ.പി. അനിൽകുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്ലബ് അംഗങ്ങളായ തങ്കച്ചൻ കെ.ഡി., ബെന്നി ജോൺ, ജിൻസ് ജോർജ്, ഡെനിൽ ടോം, അലോഷ്യസ് പോൾ, ബേബി സേവ്യർ, ജിജോ എം. ജോർജ്, ജെയ്സൺ ജെയിംസ് എന്നിവർ പങ്കെടുത്തു.


