അടിമാലിയിൽ ഇന്ത്യൻ ഹോട്ടൽ അടിച്ചുതകർത്തു; പ്രതിഷേധവുമായി വ്യാപാരികൾ

അടിമാലിയിൽ ഇന്ത്യൻ ഹോട്ടൽ അടിച്ചുതകർത്തു; പ്രതിഷേധവുമായി വ്യാപാരികൾ

അടിമാലി: ടൗണിൽ ദേശീയപാതയോരത്ത് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടൽ അജ്ഞാതസംഘം അടിച്ചുതകർത്തു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ വാട്ടർ ടാങ്ക്, വാട്ടർ ഫിൽറ്റർ, മൂന്ന് ബാത്ത്റൂമുകൾ എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങൾ തകർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തിൽ പ്രതിഷേധവുമായി വ്യാപാരികളും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും രംഗത്തെത്തി.

ആക്രമണത്തിൽ പ്രതിഷേധിച്ച് അടിമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4