സേവാ സങ്കൽപ് അഭിയാൻ; കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു
കട്ടപ്പന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ശുചീകരണ പരിപാടി നടത്തി. ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസുകൾ വൃത്തിയാക്കിയാണ് പ്രവർത്തകർ സേവനപ്രവർത്തനത്തിൽ പങ്കാളികളായത്.
ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ. കുമാർ മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി അംഗം ജിമ്മിച്ചൻ ജോസഫ്, ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ എന്നിവർ പ്രസംഗിച്ചു. ബോണി വർഗീസ്, സുജിത് ഓമല്ലൂർ, കിഷോർ തോമസ് തുടങ്ങിയ നേതാക്കൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


