പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കണം: സിറിയക് തോമസ് എംഎൽഎ

പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കണം: സിറിയക് തോമസ് എംഎൽഎ

പീരുമേട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ പൗരാണിക ക്ഷേത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല തീർഥാടകരുടെ ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന് പീരുമേട് എംഎൽഎ സിറിയക് തോമസ് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന പാതയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ തീർഥാടകർക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമിക കർമങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. ക്ഷേത്രത്തിന് സമീപത്തെ അഴുതയാർ ശുചീകരിച്ച് ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തണം.

Slide 1
Slide 2
Slide 3
Slide 4

നിരവധി വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് വിരിവയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം കല്യാണമണ്ഡപം, ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയവ സ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മഴക്കാലത്ത് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന മലിനജലം തടയുന്നതിനുള്ള അടിയന്തര നടപടികളും സ്വീകരിക്കണം.

സബ്മിഷനോട് പ്രതികരിച്ച ദേവസ്വം മന്ത്രി കെ. മുരളീധരൻ, എംഎൽഎ ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. തീർഥാടനകാലം അടുത്തെത്തിയ സാഹചര്യത്തിൽ അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനായി താൽക്കാലിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. മറ്റ് ആവശ്യങ്ങൾ നടപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്രത്തെ പൗരാണിക ക്ഷേത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ അവസരം ലഭിച്ചത് ഈശ്വരാനുഗ്രഹമായി കാണുന്നുവെന്ന് സിറിയക് തോമസ് എംഎൽഎ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4