മോട്ടോർ തൊഴിലാളി ക്ഷേമനിധി സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. ഗുണഭോക്താക്കൾക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി KMTWWFB എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അംശദായം അടയ്ക്കുന്നതുൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ ഇനി ക്ഷേമനിധി ബോർഡ് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ പ്രയോജനപ്പെടുത്താം.


