കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ ക്ഷണിക്കുന്നു

കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ ക്ഷണിക്കുന്നു

കട്ടപ്പന: കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് വിദ്യാർഥികളിൽനിന്ന് എൻട്രികൾ ക്ഷണിച്ചു.

കട്ടപ്പന ഉപജില്ലയിലെ ഒന്നു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. കലോത്സവത്തിന്റെ വിവിധ പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കണം ലോഗോ തയ്യാറാക്കേണ്ടത്.

Slide 1
Slide 2
Slide 3
Slide 4

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡും മെമന്റോയും സമ്മാനമായി ലഭിക്കും. തയ്യാറാക്കിയ ലോഗോ ഒക്ടോബർ 14-ന് വൈകിട്ട് അഞ്ചിനു മുമ്പായി താഴെ നൽകിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറുകളിൽ അയയ്ക്കണം.

വാട്‌സ്ആപ്പ് നമ്പറുകൾ: 📱 9961055236 📱 7012871431

Slide 1
Slide 2
Slide 3
Slide 4