കട്ടപ്പന വൈഎംസിഎയുടെ ഫാഷൻ ഡിസൈൻ പദ്ധതി; യോഗം ചേർന്നു

കട്ടപ്പന വൈഎംസിഎയുടെ ഫാഷൻ ഡിസൈൻ പദ്ധതി; യോഗം ചേർന്നു

കട്ടപ്പന: താങ്ക്‌സ്‌ഗിവിങ്‌സ് ഡേയോടനുബന്ധിച്ച് കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഫാഷൻ ഡിസൈൻ പ്രോജക്ട് യോഗത്തിൽ വിശദീകരിച്ചു. കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സൽജു ജോസഫ് അധ്യക്ഷത വഹിച്ചു.

വൈഎംസിഎ നാഷണൽ കമ്മിറ്റി അംഗം യു.സി. തോമസ് പ്രഭാഷണം നടത്തി. പതിനാറാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്റെ പശ്ചാത്തലവും ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോർജ് വില്യംസ് യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ച് വൈഎംസിഎയ്ക്ക് തുടക്കമിടാനുണ്ടായ സാഹചര്യവും അദ്ദേഹം അനുസ്മരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി സബ് റീജിയണൽ ചെയർമാൻ സനു വർഗീസ് ജന്മദിന കേക്ക് മുറിക്കൽ നിർവഹിച്ചു. കട്ടപ്പന സെന്റ് ജോൺസ് സിഎസ്ഐ ചർച്ച് വികാരി റവ. സതീഷ് വിൽസൺ സമർപ്പണ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.പ്രോഗ്രാം കൺവീനർ ജോർജുകുട്ടി പൗലോസ്, ഇടുക്കി സബ് റീജിയൺ ജനറൽ കൺവീനർ കെ.ജെ. ജോസഫ്, വനിതാ ഫോറം അഡ്‌ഹോക് കമ്മിറ്റി അംഗം അജി ഫിലിപ്പ്, സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറർ ടി.എ. സണ്ണി എന്നിവർ ആശംസകൾ നേർന്നു. രജിറ്റ് ജോർജ്, ലാൽ പീറ്റർ, പി.ജി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.