വോട്ടവകാശ സംരക്ഷണ പ്രക്ഷോഭത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം
ഇടുക്കി: വോട്ടവകാശവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ (കെ.എസ്.എസ്.പി.യു) നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി.
അറക്കുളത്ത് പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു സംസാരിച്ചു. തൊടുപുഴയിൽ വൈസ് പ്രസിഡന്റുമാരായ വി.വി. ഫിലിപ്പ്, എം.എം. ഇമ്മാനുവൽ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ വൈസ് പ്രസിഡന്റ് എൻ.എ. ജെയിംസും അടിമാലിയിൽ സംസ്ഥാന കൗൺസിൽ അംഗം ടി.എം. ഗോപാലകൃഷ്ണനും സംസാരിച്ചു.
രാജകുമാരിയിൽ ജോയിന്റ് സെക്രട്ടറി പി.കെ. സുകുമാരനും ദേവികുളത്ത് സംസ്ഥാന കൗൺസിൽ അംഗം കെ.കെ. സുകുമാരനും കരിമണ്ണൂരിൽ സംസ്ഥാന കൗൺസിൽ അംഗം എസ്. രാജീവും സംസാരിച്ചു.


