അതുലിന് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ചുമായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ്

അതുലിന് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ചുമായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ്

കട്ടപ്പന: ചികിത്സാ സഹായം ആവശ്യമുള്ള അതുൽ ഷാജിക്ക് കൈത്താങ്ങാകാൻ കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച നടക്കുന്ന ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക അതുലിന്റെ ചികിത്സാ സഹായത്തിനായി വിനിയോഗിക്കും.

പ്രദേശത്തെ വ്യാപാരിയുടെ മകനായ അതുലിന്റെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ബിരിയാണി ചലഞ്ചിന്റെ ലക്ഷ്യം. ഒരു ബിരിയാണി വാങ്ങി സംരംഭത്തിന്റെ ഭാഗമാകുന്നതിലൂടെ അതുലിനും കുടുംബത്തിനും പിന്തുണ നൽകാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് സംഘാടകർ.

Slide 1
Slide 2
Slide 3
Slide 4

സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പരമാവധി ആളുകളിലേക്ക് ചലഞ്ചിന്റെ സന്ദേശമെത്തിച്ച് കൂടുതൽ ബിരിയാണികൾ വാങ്ങി സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ബിരിയാണി ബുക്ക് ചെയ്യാൻ:8547707551,9744044097

Slide 1
Slide 2
Slide 3
Slide 4