സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് ഇടുക്കി അണക്കെട്ട് എല്ലാ ദിവസവും തുറക്കാൻ നീക്കം

ഹൈഡൽ ടൂറിസം വകുപ്പും കെഎസ്ഇബിയുമായി ചർച്ച നടത്തി: മന്ത്രി സണ്ണി ജോസഫ്

സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് ഇടുക്കി അണക്കെട്ട് എല്ലാ ദിവസവും തുറക്കാൻ നീക്കം

ഇടുക്കി: സുരക്ഷാ വീഴ്ചകളുണ്ടാകാത്ത വിധം ഇടുക്കി അണക്കെട്ട് വിനോദസഞ്ചാരികൾക്കായി എല്ലാ ദിവസവും തുറന്നുകൊടുക്കണമെന്നാണ് സർക്കാരിന്റെ സമീപനമെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. ഇടുക്കി, ചെറുതോണി ഡാമുകൾ എല്ലാ ദിവസവും വിനോദസഞ്ചാരികൾക്കായി തുറക്കുന്നതിനായി ഹൈഡൽ ടൂറിസം വകുപ്പുമായും കെഎസ്ഇബിയുമായും ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ആർച്ച് ഡാമും പരിസരവും അതീവ സുരക്ഷാ, തന്ത്രപ്രധാന മേഖലയായി പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ മൂന്നുവർഷമായി വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പൂർണമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചുമാത്രമേ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഡാമുകൾ എല്ലാ ദിവസവും തുറന്നുകൊടുക്കുന്നത് പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.