സംസ്ഥാന കായിക ദിനാചരണം: മൂന്നാറിൽ ട്രക്കിംഗും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു

സംസ്ഥാന കായിക ദിനാചരണം: മൂന്നാറിൽ ട്രക്കിംഗും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു

ഇടുക്കി: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാറിൽ ട്രക്കിംഗ് സംഘടിപ്പിച്ചു. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ നിന്ന് രാവിലെ 8.30ന് ആരംഭിച്ച ട്രക്കിംഗ് ദേവികുളം സബ് കളക്ടർ വി.എം. ആര്യ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു.

സെവൻമല, ലക്ഷ്മി എസ്റ്റേറ്റ് വഴി സഞ്ചരിച്ച സംഘം മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ തിരിച്ചെത്തി. മൂന്നാർ ട്രക്ക് ഫൈൻഡേഴ്സ് അഡ്വഞ്ചർ ഡയറക്ടർ ആർ. മോഹനൻ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. നെൽസൺ, ആർ. ഈശ്വരൻ, സ്പോർട്സ് കൗൺസിൽ പരിശീലകരായ കെ.ടി. ടോണി, ബി. സുധീഷ് ബാബു, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻചാർജ് ദീപ്തി മരിയ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

കായിക ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ, നീന്തൽ, ഖോഖോ, ഹോക്കി, റോൾബോൾ മത്സരങ്ങളും ഓപ്പൺ ഷട്ടിൽ ടൂർണമെന്റും സംഘടിപ്പിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്ലിംഗ് ചാമ്പ്യൻഷിപ്പും കായിക ദിനാചരണ റാലിയും നടന്നു.

ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം മുതൽ മൂന്നാർ വരെ വാഹനജാഥയും വിവിധ സ്കൂളുകളിൽ ജൂഡോ പ്രദർശനവും സംഘടിപ്പിച്ചു. സേനാപതി മാർ ബസേലിയോസ് സ്കൂൾ, എസ്.എൻ.വി. എച്ച്.എസ്.എസ്. എൻ.ആർ. സിറ്റി, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ ജൂഡോ പ്രദർശനത്തോടൊപ്പം സ്വയംപ്രതിരോധ ശിൽപ്പശാലയും ലഹരിവിരുദ്ധ പ്രചാരണവും നടത്തി.

ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഷാജി, സെക്രട്ടറി സച്ചിൻ ജോണി, വൈസ് പ്രസിഡന്റ് സൈജു ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4