ഇരട്ടയാര്‍ സെന്‍റ് തോമസ് സ്കൂളില്‍ അഗ്രോഫെസ്റ്റ്

ഇരട്ടയാര്‍ സെന്‍റ് തോമസ് സ്കൂളില്‍ അഗ്രോഫെസ്റ്റ്

ഇരട്ടയാർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ കാർഷിക വിളകളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം 'അഗ്രോഫെസ്റ്റ്-25'സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് സുനിൽകുമാർ അഗ്രോഫെസ്റ്റിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. അസിസ്റ്റന്‍റ് മാനേജർ ഫാ. പ്രിൻസ് പുളിയാങ്കല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡെല്ല തോമസ് മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4

സുഗന്ധവ്യഞ്ജനങ്ങള്‍, കിഴങ്ങുവർഗങ്ങള്‍, പച്ചക്കറികള്‍, പഴവർഗങ്ങള്‍ തുടങ്ങി 300ല്‍ അധികം ഉൽപ്പന്നങ്ങൾ അഗ്രോഫെസ്റ്റിൽ പ്രദർശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

പ്രിൻസിപ്പൽ ജിജി ഏബ്രഹാം, ഹെഡ്മാസ്റ്റർ എം.വി. ജോർജുകുട്ടി, പിടിഎ പ്രസിഡന്‍റ് സിജോ ഇലന്തൂർ, എംപിടിഎ പ്രസിഡന്‍റ് ബിനു ജസ്റ്റിൻ, ജിൻസൻ വർക്കി, രാജി പി. ജോസഫ് എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4